നാലമ്പലത്തിനു അകത്ത‌് ക്ഷേത്രത്തിന്‍റെ ഇടതു വശം കിഴക്കോട്ട് ദര്‍ശനമായാണ് ഗണപതി ഭഗവാൻെറ പ്രതിഷ്ഠ. ഗണപതി ഹോമം, കറുകമാല, നാളികേരം മുതലായവയാണ് ഭഗവാനുള്ള പ്രധാന വഴിപാടുകള്‍. ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ ആണ് ഗണപതി. ഭഗവാനു ഈ പേര് വരാൻ കാരണം, മൂന്നു ഗണങ്ങൾ ആയ ദേവഗണം, അസുരഗണം, മനുഷ്യഗണം എന്നീ ഗണങ്ങളുടെ അധിപൻ ആയതുകൊണ്ടാണൂ. ഭഗവാൻ വിഗ്നേശ്വരൻ എന്ന പേരിലും അറിയപ്പെടുന്നു. പരമശിവന്റേയും പാർവതിദേവിയുടേയും രണ്ടാമത്തെ പുത്രനാണ് ഗണപതി.ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്. അധ്യാത്മിക മാർഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം. എലിയാണ് ഭഗവാൻെറ വാഹനം.
വലതു കൈകളില്‍ ശംഖ്, വരം, ഇടത് കൈകളില്‍ ചക്രം, അഭയം എന്നിവയോടുകൂടിയ ദുര്‍ഗ്ഗ ദേവിയാണ് ഇവിടുത്തെ ഭഗവതി. നാലമ്പലത്തിനു പുറത്ത് ക്ഷേത്രത്തിന്‍റെ വലതു വശം കിഴക്കോട്ട് ദര്‍ശനമായാണ് പ്രതിഷ്ഠ. ശർക്കരപ്പായസം, അര്‍ച്ചന, ഭഗവതി പൂജ മുതലായവയാണ് ഭഗവതിയ്ക്കുള്ള പ്രധാന വഴിപാടുകള്‍. ആദി പരശക്തി എന്നറിയപ്പെടുന്ന ദുർഗ ഹിന്ദുദേവിയുടെ പ്രധാനവും ജനപ്രിയവുമായ രൂപമാണ്. ദുർഗ എന്നത് സംരക്ഷിത മാതൃദേവതയുടെ കടുത്ത രൂപമാണ്, അവർ അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി ദുഷ്ടന്മാർക്കെതിരെ ദൈവിക കോപം അഴിച്ചുവിടുകയും സൃഷ്ടിയെ ശാക്തീകരിക്കാൻ നാശത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സിംഹത്തെയോ കടുവയെയോ സവാരി ചെയ്യുന്ന ദേവിയായാണ് ദുർഗയെ ചിത്രീകരിക്കുന്നത്.
നാലമ്പലത്തിനു പുറത്ത് ക്ഷേത്രത്തിന്‍റെ ഇടതു വശം കിഴക്കോട്ട് ദര്‍ശനമായാണ് നാഗരൂടെ പ്രതിഷ്ഠ. ആയില്യപൂജ, നൂറും പാലും മുതലായവയാണ് നാഗരൂടെ പ്രധാന വഴിപാടുകള്‍. അഥർവവേദത്തിൽ സർപ്പചികിത്സയ്ക്കായുള്ള മന്ത്രങ്ങൾ കാണാം. ഋഗ്വേദത്തിൽ പലതരം സർപ്പദംശനങ്ങൾ വിവരിച്ചിട്ടുണ്ട്. യജുർവേദത്തിലും അഥർവവേദത്തിലുമാണ് ഒരു ആരാധനാസമ്പ്രദായമെന്ന നിലയിലുള്ള പരാമർശങ്ങളുള്ളത്. ഭോഗതയുടെ പ്രതീകമായും വേദങ്ങളിൽ നാഗസൂചനകൾ കാണാം.അത്ഭുതസിദ്ധികളുള്ള ജീവികളാണ് നാഗങ്ങൾ എന്നാണ് ഹൈന്ദവസങ്കല്പം. അവയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം രൂപംമാറാമെന്നും പുരാണങ്ങൾ പറയുന്നു.
താന്ത്രിക വിദ്യകളില്‍ ശ്രേഷ്ഠരായ ബ്രാഹ്മണരുടെ ആത്മാക്കളെയാണ് ബ്രഹ്മരക്ഷസായി കുടിയിരുത്തിയിരിക്കുന്നത്. പാല്‍പായസമാണ് ബ്രഹ്മരക്ഷസിനുള്ള പ്രധാന വഴിപാട്.നാലമ്പലത്തിനു പുറത്താണ് ബ്രഹ്മരക്ഷസിൻെറെയും, രക്ഷസിൻെറെയും പ്രതിഷ്ഠ.