എല്ലം ഞായറാഴ്ചതോറും കേശവപുര സന്നിധിയിൽ പ്രായഭേദമന്യേ എല്ലാ വിദ്യാർത്ഥികൾക്കും ശ്രീ അഞ്ചൽ ബാബു അവർകളുടെ നേതൃത്വത്തിൽ ഗീതാ ക്ലാസുകളെടുത്തുവരുന്നു. ഭാരതീയ ഇതിഹാസഗ്രന്ഥമായ മഹാഭാരതത്തിന്റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യഭാഗങ്ങളാണ് ഭഗവദ്ഗീത എന്നറിയപ്പെടുന്നത് . സംസ്കൃതത്തിൽ രചിക്കപ്പെട്ടിരിക്കുന്ന ഇതിലെ 18 അദ്ധ്യായങ്ങളിലായി പാണ്ഡവവീരനായ അർജുനന്നും തേരാളിയായ ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണം സഞ്ജയൻ പ്രതിപാദിക്കുന്നതായാണവതരിപ്പിച്ചിട്ടുള്ളത്.
കേശവപുരം കലാസാംസ്കാരിക പീടത്തിൽ പ്രായഭേദമന്യേ എല്ലാ വിദ്യാർത്ഥികൾക്കും പഞ്ചവാദ്യം, തബല, വയലിൻ, കീബോർഡ്, ഗിത്താർ തുടങ്ങിയ വാദ്യോപകരണ ക്ലാസ്സുകളും കൂടാതെ ശാസ്ത്രീയസംഗീതം, നൃത്തം, ചിത്രരചന, സ്പോക്കൺ ഇംഗ്ലീഷ്, അഷ്ടപതി തുടങ്ങിയവയുടെ ക്ലാസ്സുകളും നടന്നുവരുന്നു.
എല്ലം ശനിയാഴ്ചതോറും കേശവപുര സന്നിധിയിൽ പ്രായഭേദമന്യേ എല്ലാ വിദ്യാർത്ഥികൾക്കും കേശവപുരം കലാസാംസ്കാരിക പീടം അധ്യാപകർ വേദാ ക്ലാസുകളെടുത്തുവരുന്നു. വൈദികസംസ്കൃതത്തിൽ രചിക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളാണ് വേദങ്ങൾ. 'അറിയുക' എന്ന് അർത്ഥമുള്ള വിദ് എന്ന വാക്കിൽ നിന്നാണ് വേദം എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ബി.സി. 1500 നും 600 ഇടയ്ക്കാണ് വേദകാലഘട്ടം നിലനിന്നിരുന്നത്. വേദങ്ങളെ പൊതുവെ പ്രകൃതികാവ്യം എന്നുവിളിക്കുന്നു.
എല്ലാ മാസവും വ്യാഴാഴ്ചകളിൽ കേശവപുരം സന്നിധിയിൽ നാരായണീയം പാരായണം നടന്നുവരുന്നു. നാരായണീയം ഭക്തിസാന്ദ്രമായ ഒരു സംസ്കൃതകൃതിയാണ്.മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് ആണ് നാരായണീയത്തിന്റെ രചയിതാവ്. ഒരു പ്രാർത്ഥനയുടെ രൂപത്തിലാണ് നാരായണീയം എഴുതിയിട്ടുള്ളത്. 1034 ശ്ലോകങ്ങൾ ആണ് നാരായണീയത്തിൽ ഉള്ളത്. ഭാഗവത പുരാണത്തിലെ 18,000 ശ്ലോകങ്ങളുടെ ചുരുക്കരൂപം നാരായണീയം നൽകുന്നു. നാരായണീയം 1587-ൽ ആണ് എഴുതപ്പെട്ടത്. നാരായണീയം എന്ന ഭക്തകാവ്യം എഴുതി പൂർത്തിയാക്കിയ വൃശ്ചികം 28 നാരായണീയ ദിനമായി ആചരിക്കുന്നു.
എല്ലാ മാസവും വ്യാഴാഴ്ചകളിൽ കേശവപുരം സന്നിധിയിൽ ഭാഗവത പാരായണം നടന്നുവരുന്നു. ഭാരതത്തിലെ പൗരാണിക തത്ത്വജ്ഞാന ഗ്രന്ഥങ്ങളിലൊന്നാണ് ശ്രീമഹാഭാഗവതം അല്ലെങ്കിൽ ശ്രീമദ് ഭാഗവതം. പുരാണങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഭഗവാന്റെ കഥയാണ് ഭാഗവതം. ഭഗവാൻ വേദവ്യാസൻ ആണ് ഭാഗവതം എഴുതിയതെന്നാണ് ഭാഗവതത്തിൽ തന്നെ പറഞ്ഞിരിയ്ക്കുന്നത്. പതിനെണ്ണായിരം ശ്ലോകങ്ങളടങ്ങിയ ഭാഗവതത്തിന് പന്ത്രണ്ട് അധ്യായങ്ങളുണ്ട്.